പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് പിടിയില്‍

By Anju N P.14 11 2018

imran-azhar

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് പിടിയില്‍. ഡി.വൈ.എഫ്.ഐ. യൂണിറ്റ് ഭാരവാഹി ആദിച്ചനല്ലൂര്‍ പ്ലാക്കാട് മണ്ണഞ്ചേരില്‍ വീട്ടില്‍ വിനീത്കുമാറിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ഇയാളെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിന് വേണ്ടി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

 

പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് പരാതി. ഒളിക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണ വിനീത് കുമാര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഇത് തുടര്‍ന്നതോടെ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

 

ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതിക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

OTHER SECTIONS