ഒപ്പം നിന്നവരെ തരംതാഴ്ത്തി; പി.കെ ശശിക്കെതിരായി പരാതി നല്‍കിയ യുവതി രാജിവെച്ചു

By mathew.16 06 2019

imran-azhar


പാലക്കാട്: പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ വനിതാ ഡി.വൈ.എഫ്.ഐ നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമാണ് യുവതി. തനിക്കനുകൂലമായി നിലപാട് സ്വീകരിച്ച നേതാക്കളെ തരംതാഴ്ത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. പരാതിയുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം നിന്ന നേതാക്കളെ കീഴ്ഘടകങ്ങളിലേക്ക് തരംതാഴ്ത്തിയിരുന്നു.

ഞായറാഴ്ച നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി യോഗത്തിലാണ് പെണ്‍കുട്ടി രാജി സമര്‍പ്പിച്ചത്. പ്രായക്കൂടുതല്‍ കാരണം ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികളില്‍ ചിലരെ മാറ്റാനും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ പകരം മറ്റ് ചിലരെ ഈ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനും തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായി, ലൈംഗികാരോപണ വിഷയത്തില്‍ തനിക്കെതിരെ നിലപാടെടുത്ത ഒരാളെ ജില്ലാ വൈസ് പ്രസിഡന്റ് ആക്കിയതിലുള്ള പ്രതിഷേധമാണ് യുവതിയുടെ രാജിയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. ഇതോടൊപ്പം മണ്ണാര്‍ക്കാട് സ്വദേശിയായ ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തെ ഒഴിവാക്കുകയും ചെയ്തു. ഇതും പെണ്‍കുട്ടിയുടെ രാജിക്ക് കാരണമായി.

 

OTHER SECTIONS