'ഈഗിൾ ഐ' പണി തുടങ്ങി; കോഴി വേസ്റ്റുമായെത്തിയ ലോറി ഉൾപ്പെടെ 6 വാഹനങ്ങൾ പിടികൂടി

By Sooraj Surendran .21 05 2019

imran-azhar

 

 

തിരുവനന്തപുരം: രാത്രിയുടെ മറവിൽ റോഡുകളിലും, ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി 'ഈഗിൾ ഐ' എന്ന പേരിൽ രൂപം നൽകിയ സ്പെഷ്യൽ സ്‌ക്വാഡ് കഴിഞ്ഞ ദിവസം കോഴി വേസ്റ്റുമായെത്തിയ ലോറി ഉൾപ്പെടെ 6 വാഹനങ്ങൾ പിടികൂടി. ഈഗിൾ ഐ നടത്തിയ മിന്നൽ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്. വരും ദിവസങ്ങളിലും സ്‌ക്വാഡ് രാത്രി കാലങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അറിയിച്ചു. മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തിന് രൂപം നൽകിയത്.

OTHER SECTIONS