തുർക്കിയിലും ഗ്രീസിലും ഭൂകമ്പം: കെട്ടിടങ്ങൾ നിലംപതിച്ചു, നാല് മരണം

By Web Desk.30 10 2020

imran-azhar

 

 

ഏതൻസ്: തുർക്കിയിലും ഗ്രീസിലും ശക്തമായ ഭൂകമ്പം. അനന്തര ഫലമായി നിരവധി കെട്ടിടങ്ങൾ നിലംപതിച്ചു. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഗ്രീക്ക് നഗരമായ കർലോവസിയിൽ നിന്നും 14 കി.മീ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

 

ഇസ്മറിൽ നാല് പേർ മരണപ്പെട്ടെന്നും ഇരുപതോളം കെട്ടിട്ടങ്ങൾ തകർന്നുവെന്നുമാണ് ഏറ്റവുമൊടുവിൽ ലഭ്യമാകുന്ന വിവരം. ഭൂകമ്പത്തിന് പിന്നാലെ തുർക്കിയിൽ സുനാമിയും ഉണ്ടായി.

 

ഇസ്മിർ മേഖലയിലാണ് സുനാമി ഉണ്ടായത്. പ്രാദേശിക ഭരണകൂടം നൽകുന്ന വിവരമനുസരിച്ച് തീവ്രത കുറഞ്ഞ സുനാമിയാണ് അനുഭവപ്പെട്ടത്.

 

120ൽ അധികം പേർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ. സമീപ നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായും കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

 

OTHER SECTIONS