പാ​പ്പു​വ ന്യൂ​ഗി​നിയിൽ ഭൂചലനം; 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

By Sooraj Surendran .15 05 2019

imran-azhar

 

 

ഹോങ്കോങ്: പാപ്പുവ ന്യൂഗിനിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കൊകൊപോയിൽ നിന്ന് 28 മൈൽ അകലെ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. എന്നാൽ വൈകാതെ മുന്നറിയിപ്പ് പിൻവലിച്ചു. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പങ്ങൾക്ക് ഏറെ സാധ്യതയുള്ള ‘'റിംഗ് ഓഫ് ഫയര്‍' മേഖലയിലാണ് പാപ്പുവ ന്യൂഗിനി സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ വർഷം ഉണ്ടായ ഭൂകമ്പത്തിൽ ഇവിടെ 125 പേർ മരിച്ചിരുന്നു. ഭൂകമ്പത്തെ തുടർന്ന് ജനങ്ങൾ അതീവ ജാഗ്രതയിലാണ്.

OTHER SECTIONS