അലാസ്കയ്ക്ക് സമീപം 7.5 തീവ്രതയിലുള്ള ശക്തമായ ഭൂചലനം

By online desk .20 10 2020

imran-azhar

 

ലോസ് ഏഞ്ചല്‍സ്: അലാസ്കയ്ക്ക് സമീപം ശക്തമായ ഭൂചലനം 7.5 തീവ്രതയിൽ ഭൂകമ്പകം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് മേഖലയിൽ ചെറിയ സുനാമി തിരമാലകൾ ഉണ്ടായതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.നാശനഷ്ട്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ഇല്ല

 

സുനാമി മുന്നറിയിപ്പിനെ തുടർന്ന് അമേരിക്കയിലെ കിഴക്കൻ തീരമേഖലയിൽ ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. അലാസ്‌ക, പെനിന്‍സുല എന്നിവിടങ്ങളിലുള്ള ആളുകളെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.

 

തിങ്കളാഴ്ച പ്രാദേശിക സമയം 1 .54 നാണ് ഭൂചലനം അനുഭവപ്പെട്ടത്. സാൻഡ് ഹിൽ നഗരത്തിന് 100 കിലോമീറ്റര്‍ അകലെ 40 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ അറിയിച്ചു.

OTHER SECTIONS