ഇന്‍ഡോനീഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തി

By mathew.24 06 2019

imran-azhar


ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തെ തുടര്‍ന്ന് സുനാമി ഭീഷണിയില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ(യുഎസ്ജിഎസ്)യും പസഫിക് സുനാമി വാണിങ് സെന്ററും അറിയിച്ചു.

പസഫിക് സമുദ്രത്തിന്റെ(ശാന്തസമുദ്രം) ഭാഗമായ ബന്ധ സമുദ്രത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സമുദ്ര ഭാഗത്ത് ഏകദേശം 136 മൈലോളം ഭൂചലനം അനുഭവപ്പെട്ടതായി യുഎസ്ജിഎസ് അറിയിച്ചു.

 

OTHER SECTIONS