ജനങ്ങളെ ഭീതിയിലാഴ്ത്തി ഇറാനില്‍ വീണ്ടും ഭൂചലനം

By Anju N P.23 Jul, 2018

imran-azhar

ടെഹ്‌റാന്‍: ജനങ്ങളെ ഭീതിയിലാഴ്ത്തി ഇറാനില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടുത്തെ കെര്‍മാന്‍ പ്രവിശ്യയിലുണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. മൂന്ന് ഭൂചലനങ്ങളിലുമായി 287 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.43 ഗ്രാമിങ്ങളിലാണ് തുടര്‍ ചലനങ്ങള്‍ ഉണ്ടായതെന്ന് കാലാവസ്ഥാ പഠന കേന്ദ്രം വ്യക്തമാക്കി.

 

101 കെട്ടിടങ്ങള്‍ പൂര്‍ണമായും തകരുകയും ചെയ്തു. മേയില്‍ ഇറാനിലുണ്ടായ ഭൂചലനത്തില്‍ 133 പേര്‍ മരിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ രേഖപ്പെടുത്തിയ 7.2 തീവ്രതയുള്ള ഭൂചലനമാണ് സമീപകാലത്ത് ഇറാനിലുണ്ടായ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്ന്. സംഭവത്തേത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

OTHER SECTIONS