ജപ്പാനിൽ ഭൂചലനം: സുനാമിക്ക് സാധ്യത

By Sooraj Surendran .18 06 2019

imran-azhar

 

 

ടോക്കിയോ: ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിൽ 6.8 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനത്തെ തുടർന്ന് ജപ്പാനിൽ സുനാമിക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. തീരത്ത് 3.3 അടി ഉയരത്തിൽ തിരമാലകൾ അടിച്ചുകയറിയേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണു ഭൂചലനം അനുഭവപ്പെട്ടത്. സുരക്ഷയെ മുൻനിർത്തി ടോക്കിയോയുടെ വടക്കന്‍ മേഖലയിലെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തിവച്ചു. ഭൂകമ്പത്തെ തുടർന്ന് വൈദ്യുതബന്ധം തകരാറിലായി. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

OTHER SECTIONS