എബോള വൈറസ് പടർന്ന് പിടിക്കുന്നു; മരിച്ചവരുടെ എണ്ണം 1,008

By uthara.04 05 2019

imran-azhar

കോംഗോ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വ്യാപകമായി എബോള വൈറസ് പടർന്ന് പിടിക്കുന്നു . വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ മരിച്ചവരുടെ എണ്ണം 1,008 ആയി ഉയർന്നു .നിലവില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1510 കേസുകളില്‍ നാനൂറുപേരെ മാത്രമേ രക്ഷിക്കാനായുള്ളു . ഇതില്‍ 126 പേരെ ഒരാഴ്ചക്കുള്ളിലാണ് വൈറസ് ബാധിച്ചത്. ലോകാരോഗ്യ സംഘടന ഇതിനെ ഏറ്റവും ഗുരുതരമായ അവസ്ഥയാണെന്ന് അറിയിക്കുകയും ചെയ്തു .കോംഗോയില്‍ ലോകാരോഗ്യ സംഘടന എബോളയെ പ്രതിരോധിക്കുന്നതിന് വേണ്ടി പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തി വരുന്നുണ്ട് .ഇതു വരെ വാക്‌സിന്‍ പത്തുലക്ഷത്തോളം പേര്‍ക്കാൻ നൽകിയിരിക്കുന്നത് . മനുഷ്യരിലേക്ക് വൈറസ് പടരുന്നത് വന്യമൃഗങ്ങളില്‍ നിന്നാണ് . ആദ്യ ലക്ഷണങ്ങള്‍ എന്ന് പറയുന്നത് പനി, കടുത്ത തലവേദന തുടങ്ങിയവയാണ്.

OTHER SECTIONS