ചെമ്പൂച്ചിറ സ്‌കൂൾ നിർമ്മാണത്തിൽ ക്രമക്കേട്; വിദ്യാഭ്യാസ മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു

By Web Desk.28 11 2020

imran-azhar

 

 

തിരുവനന്തപുരം: ചെമ്പൂച്ചിറ ഗവ. ഹയർ സെക്കന്ററി സ്കൂൾ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐഎഎസിനാണ് അന്വേഷണ ചുമതല. അടിയന്തിരമായി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഷാജഹാൻ ഐഎഎസിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ പുതുക്കാട് മണ്ഡലത്തിലാണ് ചെമ്പൂച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിൻ്റെ നിർമാണത്തിലാണ് വ്യാപകമായ അപാകത കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകാരുടെ ഭാഗത്ത് നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

OTHER SECTIONS