ചെറിയ പെരുന്നാൾ ഞായറാഴ്ച

By Sooraj Surendran.22 05 2020

imran-azhar

 

 

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടർന്ന് റംസാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുല്‍ ഫിത്വര്‍. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഇളവുകൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പെരുന്നാള്‍ നിസ്‌കാരം വീട്ടില്‍ തന്നെ നടത്തണമെന്നും ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്നും ഖാസിമാര്‍ ആവശ്യപ്പെട്ടു.

 

OTHER SECTIONS