ബൊളീവിയയില്‍ കാര്‍ണിവലിനിടെ ഗ്യാസ് കാനിസ്റ്റര്‍ പൊട്ടിത്തെറിച്ചു; എട്ടു മരണം

By Anju N P.12 Feb, 2018

imran-azhar

 

 

ഒറുറോ: ബൊളീവിയയില്‍ കാര്‍ണിവല്‍ ആഘോഷത്തിനിടെ ഗ്യാസ് കാനിസ്റ്റര്‍ പൊട്ടിത്തെറിച്ച് എട്ടു പേര്‍ മരിച്ചു. നാല്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു.

 

ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കാര്‍ണിവലിനിടെയാണ് സംഭവം. പ്രധാന പരേഡ് നടക്കുന്ന തെരുവിലാണ് പൊട്ടിത്തെറിയുണ്ടായത്. തെരുവിലെ വില്‍പ്പനക്കാരന്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് കാനിസ്റ്ററാണ് പൊട്ടിത്തെറിച്ചത്.

 

വര്‍ഷന്തോറും നടക്കുന്ന കാര്‍ണിവല്‍ കാണാന്‍ നാലു ലക്ഷത്തിലധികം ആളുകളാണ് എത്തുന്നത്. ആറായിരത്തോളം നര്‍ത്തകരാണ് കാര്‍ണിവലില്‍ അണിനിരക്കുന്നത്. ദുരന്തത്തില്‍ പ്രധാനമന്ത്രി ഇവോ മൊറാലെസ് ദുഃഖം രേഖപ്പെടുത്തി.

 

OTHER SECTIONS