പാലക്കാട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂന്ന്‌ വയസുകാരൻ ഉൾപ്പെടെ എട്ട് പേർക്ക്

By online desk .06 07 2020

imran-azhar

 

 

പാലക്കാട്: ജില്ലയിൽ ഇന്ന് എട്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുവയസുകാരനും ഉൾപ്പെടുന്നു. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതേസമയം പാലക്കാട് ജില്ലയിലുള്ള 33 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ മലപ്പുറം ജില്ലയിൽ ചികിത്സയിലാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ആകെ 193 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിൽ നിന്നായി 167 പേർ രോഗമുക്തി നേടി.

 

OTHER SECTIONS