പോക്‌സോ കേസില്‍ പിടിയില്‍; ജയിലില്‍ 35 ദിവസം; ഡിഎന്‍എ പരിശോധനാ ഫലം നെഗറ്റീവ്; സംഭവം മലപ്പുറത്ത്

By RK.29 08 2021

imran-azhar

 

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ ഡിഎന്‍എ ഫലം നെഗറ്റീവ്. തുടര്‍ന്ന് കേസില്‍ റിമാന്‍ഡിലായിരുന്ന പതിനെട്ടുകാരന് ജാമ്യം ലഭിച്ചു.

 

കേസില്‍ മുപ്പത്തിയഞ്ച് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് പ്ലസ് ടു വിദ്യാര്‍ത്ഥി നിരപരാധിയാണെന്നു തെളിഞ്ഞത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ശ്രീനാഥാണ് ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്.

 

പീഡനത്തിനിരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്റിലായത്. ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് ശ്രീനാഥിനെ സ്വന്തം ജാമ്യത്തില്‍ പോക്‌സോ കോടതി വിട്ടയച്ചത്.

 

 

 

 

 

OTHER SECTIONS