തെരഞ്ഞടുപ്പ് ; സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കണം ; പ്രചാരണ ജാഥകളോ കൊട്ടിക്കലാശമോ ഉണ്ടാവില്ല

By online desk .21 10 2020

imran-azhar


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ മാനദണ്ഡങ്ങൾ പുറത്തിറക്കി. തെരഞ്ഞടുപ്പ് പത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥിയുൾപ്പെടെ മൂന്നുപേർമാത്രമേ പാടുള്ളു. സ്ഥാനാർത്ഥിക്ക് ഹാരം ,ബൊക്ക ,നോട്ടുമാല , ഷാൾ എന്നിവ നൽകി സ്വീകരിക്കുവാൻ പാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥിയുൾപ്പെടെ അഞ്ചുപേക്ക് മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.അതേസമയം റോഡ് ഷോ , വാഹന റാലി എന്നിവക്ക് മൂന്നു വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ . കൂടാതെ പ്രചാരണത്തിന് സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം. പ്രചാരണ ജാഥകളോ കൊട്ടിക്കലാശമോ ഉണ്ടാവില്ല.

 

 

OTHER SECTIONS