സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനം തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി

By online desk.18 04 2019

imran-azhar

 

 

വെഞ്ഞാറമൂട്: അനുമതി കാലാവധി കഴിഞ്ഞിട്ടും പ്രചാരണം നടത്തിവരുകയായിരുന്ന സ്ഥാനാര്‍ത്ഥിയുടെ വാഹനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. ആറ്റിങ്ങല്‍ പാര്‍ലമെന്റ് സെന്റര്‍ ഫോര്‍ വേള്‍ഡ് കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് (സി.ഡബ്ലു.സി.എം) സ്ഥാനാര്‍ത്ഥി ദേവദത്തന്റെ പ്രചാരണ വാഹനവും മൈക്ക് സെറ്റുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.30ന് വയ്യേറ്റ് ജംഗ്ഷന് സമീപത്ത് വച്ചാണ് അമ്പാസഡര്‍ കാര്‍ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്. ഇവര്‍ക്ക് പ്രചാരണത്തിനായി പരിനാറു ദിവസത്തെ അനുമതി മാത്രമെ ഉണ്ടായിരുന്നുള്ളു. പിടികൂടിയ വാഹനവും മൈക്ക് സെറ്റും വെഞ്ഞാറമൂട് പൊലീസിന് കൈമാറി.

OTHER SECTIONS