വിവാദ മുദ്രാവാക്യം; കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനോട് റിപ്പോർട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

By online desk.28 01 2020

imran-azhar

 

ദില്ലി: വിവാദ മുദ്രാവാക്യത്തെ തുടർന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനോട് റിപ്പോർട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടയിൽ വിവാദ മുദ്രാവാക്യം വിളിച്ചത്തിനെതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. സംഭവം പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' എന്ന മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ വീഡിയോ മുഴുവന്‍ കണ്ടതിന് ശേഷം ദില്ലിയിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കൂവെന്ന് അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുദ്രാവാക്യം വിളിക്കുമ്പോള്‍ മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗും റിതാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് ചൗധരിയും വേദിയില്‍ ഉണ്ടായിരുന്നു.

 

പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായത്തോടെ നിരവധിപേരാണ് സംഭവത്തിൽ പ്രതികരണവുമായി എത്തിയത്. അനുരാഗ് താക്കൂറിന്‍റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അനുരാഗ് താക്കൂറിന്‍റെ വിവാദ പ്രസ്താവനക്ക് ശേഷം പരിപാടിയില്‍ അമിത് ഷാ എത്തി.

 

 

 

 

OTHER SECTIONS