മോദിയുടെ വെബ് പരമ്പരയ്ക്ക് വിലക്ക്

By Sooraj Surendran .20 04 2019

imran-azhar

 

 

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ വെബ് പരമ്പരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. 'മോദി: ജേണി ഓഫ് കോമൺമാൻ' എന്ന ഇന്റർനെറ്റ് പാരമ്പരയ്ക്കാണ് വിലക്കേർപ്പെടുത്തിയത്. ഇന്റർനെറ്റിൽ നിന്നും പാരമ്പരയുമായി ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളും നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. കിഷോർ മക്വാന എഴുതിയ ‘മോദി: കോമൺ മാൻസ് പിഎം’ എന്ന പുസ്തകത്തെ ആധാരമാക്കി ഉമേഷ് ശുക്ളയാണ് പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. ഇതിന് മുൻപ് മോദിയെക്കുറിച്ചുള്ള സിനിമയും വിലക്കിയിരുന്നു. പരമ്പര നിർമതാക്കളിൽ നിന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരമ്പര സംപ്രേക്ഷണം ചെയ്യരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

OTHER SECTIONS