ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി: പരസ്യ പ്രചാരണം വെട്ടിക്കുറച്ചു

By anju.15 05 2019

imran-azhar


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ ഒ ഒമ്പത് മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറച്ചു.സംസ്ഥാനത്ത് നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.


324 വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. നാളെ രാത്രി 10 മണിയോടെ എല്ലാ സ്ഥാനാര്‍ഥികളുടേയും പ്രചാരണം അവസാനിപ്പിക്കണം. 19-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.


ഇന്നലെ നടന്ന അമിത് ഷായുടെ റാലിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് മുറുകുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. അതേസമയം ഇന്ന് കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുകയാണ്.

 

അതേസമയം പശ്ചിമ ബംഗാളിലെ ആഭ്യന്തര സെക്രട്ടറിയെ മാറ്റി. പകരം ചുമതല ചീഫ് സെക്രട്ടറിക്ക്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടതിനാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പൊലീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലിലെയും മാറ്റി

 

OTHER SECTIONS