തിരഞ്ഞെടുപ്പ് ചൂടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ

By Sooraj Surendran .19 01 2019

imran-azhar

 

 

ന്യൂ ഡൽഹി: 2019ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് ചൂടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ. പൊതു തിരഞ്ഞെടുപ്പ് കൂടാതെ നാല് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. തിരിഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കത്തിലാണ് കമ്മീഷൻ. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് അതാത് സംസ്ഥാനങ്ങളിൽ കമ്മീഷൻ ഉത്തരവ് നൽകി. കൂടാതെ ഒരേ സ്ഥലത്ത് മൂന്ന് വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നും ആവശ്യമുണ്ട്. അതേസമയം ഉദ്യോഗസ്ഥരെ അവരുടെ സ്വന്തം ജില്ലകളിലേക്ക് മാറ്റരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, അഡീഷനൽ ജില്ലാ മജിസ്ട്രേട്ടുമാർ, ഡപ്യൂട്ടി കലക്ടർമാർ, ബ്ലോക്ക് വികസന ഓഫിസർമാർ ഈ ഉത്തരവിന്റെ പരിധിയിൽ വരും. ഉത്തരവ് എത്രയും വേഗം നടപ്പാക്കി മാർച്ചിൽ തന്നെ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

OTHER SECTIONS