'സുഷമ സ്വരാജും അരുൺ ജെയ്റ്റ്ലിയും മരിച്ചത് നരേന്ദ്രമോദിയുടെ സമ്മർദ്ദവും പീഡനവും സഹിക്കാനാകാതെ'; ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

By sisira.07 04 2021

imran-azhar

 


ദില്ലി: അന്തരിച്ച മുൻ മന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയെയും സുഷമ സ്വരാജിനെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്ന പരാതിയിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മർദ്ദവും പീഡനവും സഹിക്കാനാകാതെയാണ് സുഷമ സ്വരാജും അരുൺ ജെയ്റ്റ്ലിയും മരിച്ചതെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം.

 

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മറുപടി നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. മറുപടി നൽകാത്ത പക്ഷം കമ്മീഷൻ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

OTHER SECTIONS