തിരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയ യാത്രയായിരുന്നു: മോദി

By Sooraj Surendran .22 05 2019

imran-azhar

 

 

ന്യൂ ഡൽഹി; തിരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയ യാത്രയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരെയും തോൽപ്പിക്കാനുള്ള തിരഞ്ഞെടുപ്പല്ല കഴിഞ്ഞതെന്നും ഡൽഹിയിൽ നടന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിൽ മോദി പറഞ്ഞു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു പ്രധാനമന്ത്രിയും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തിയത്. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് ഗുണകരമാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അമിത് ഷാ എൻഡിഎ നേതാക്കൾക്കൊരുക്കിയ അത്താഴ വിരുന്നിനു മുമ്പായിരുന്നു ചർച്ച.നടന്നത്.

OTHER SECTIONS