മഞ്ചേശ്വരത്ത് കള്ളവോട്ട് ശ്രമം; യുവതി അറസ്റ്റിൽ

By Chithra.21 10 2019

imran-azhar

 

മഞ്ചേശ്വരം : മഞ്ചേശ്വരത്ത് യുവതി കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പോലീസ് കസ്റ്റഡിയിലായി. ബാക്രബയൽ സ്‌കൂളിലെ 42 നമ്പർ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്.

 

നബീസ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ലീഗ് പ്രവർത്തകയാണെന്നാണ് സൂചന. പേര് നീക്കം ചെയ്ത സ്ത്രീയുടെ പേരിൽ വോട്ടിടാൻ ബൂത്തിൽ എത്തിയപ്പോഴാണ് നബീസയെ പിടികൂടിയത്. നബീസയുടെ വോട്ട് ഈ ബൂത്തിലല്ലെന്ന് പ്രിസൈഡിങ് ഓഫീസർ പറഞ്ഞു. ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് യുവതിക്കെതിരെ കേസ്സെടുത്തത്.

OTHER SECTIONS