വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

By Meghina.24 01 2021

imran-azhar

 

കാട്ടാനായുടെ ആക്രമണത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനായുടെ ആക്രമണത്തില്‍ മരിച്ചു.

 

വയനാട് മേപ്പാടിയിലാണ് കാട്ടാന യുവതിയെ ആക്രമിച്ചത് .കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്.

 

മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് കാട്ടാന അക്രമിച്ചത്.

 

പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം അധ്യാപികയാണ് മരിച്ച ഷഹാന.

 

 

യുവതിയെ വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രാത്രി എട്ടുമണിയോടെയാണ് സംഭവം ഉണ്ടായത്.

 

ഷഹാനയോടൊപ്പം രണ്ടു പേരും ടെന്റില്‍ താമസിക്കുന്നതിനായി റിസോര്‍ട്ടിലെത്തിയിരുന്നു.

 

 

മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സഞ്ചാരികൾക്ക് ടെന്റ് ഒരുക്കുന്നത് എന്ന ആരോപണമുണ്ട് .

വനമേഖലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇടക്കിടെ ഇവിടെ കാട്ടാന ഇറങ്ങാറുണ്ടെന്ന് സമീപ
വാസികളും പറയുന്നു 

OTHER SECTIONS