ആറളത്ത് ഗുരുതര പരിക്കുമായി കണ്ടെത്തിയ ആന ചരിഞ്ഞ സംഭവത്തിൽ; അന്വേഷണം ആവശ്യമില്ല: ഡിഎഫ്ഒ

By Vidyalekshmi.22 09 2021

imran-azhar

 

കണ്ണൂര്‍: ഗുരുതര പരിക്കുമായി ആറളം ഫാമിൽ കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്ഒ. കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്ക്ക് പരിക്കേറ്റതാണ്.

 

മയക്കുവെടി വച്ച് ചികിത്സിക്കാനുള്ള ആരോഗ്യ സ്ഥിതിയിലായിരുന്നില്ല ആന.അതിനാൽ ആന ചരിഞ്ഞ സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടില്ലയെന്നും ഡിഎഫ്ഒ അറിയിച്ചു.

 

ഇന്നലെ രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്.ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.

 

കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെ ഫാമിലെ പതിനേഴാം ബ്ലോക്കിൽ ചീങ്കണ്ണിപ്പുഴയിലാണ് കണ്ടെത്തിയത്. ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.

 

 

OTHER SECTIONS