ആനക്കൊമ്പുകൾ വിൽപന നടത്താൻ ശ്രമം: കൊച്ചിയിൽ അഞ്ച് പേർ പിടിയിൽ

By Sooraj Surendran .14 01 2020

imran-azhar

 

 

കൊച്ചി: അനധികൃതമായി ആനക്കൊമ്പുകൾ വിൽപ്പന നടത്താൻ ശ്രമിച്ച അഞ്ച് പേരെ ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടയിലായിരുന്നു സംഘം പിടിയിലായത്. ഇടപാടുകാരെന്ന വ്യാജേന തന്ത്രപൂർവമാണ് സ്ക്വാഡ് പ്രതികളെ വലയിലാക്കിയത്. ഒരു ആനക്കൊമ്പിന് രണ്ട് കോടി രൂപയാണ് സംഘം ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് പ്രതികൾ വില്പനയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് സംഘം ആനക്കൊമ്പ് വിൽപ്പന നടത്താൻ തീരുമാനിച്ചിരുന്നത്. പ്രതികളെ കുറിച്ചുള്ള പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

 

OTHER SECTIONS