ട്രെക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന കുത്തിക്കൊന്നു

By online desk .19 01 2020

imran-azhar

 

മേട്ടുപ്പാളയം: പെരിയനായ്ക്കന്‍പാളയം വന്യജീവി സങ്കേതത്തില്‍ ട്രെക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന കുത്തിക്കൊന്നു. കോയബത്തൂരിലെ ഒരു സ്വകാര്യ കണ്ണാശുപത്രിയിലെ മാനേജരായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ് കൊല്ലപ്പെട്ടത്.

 

ഭുവനേശ്വരിയും, പ്രശാന്തും സുഹൃത്തുക്കളും ചേര്‍ന്നാണ് പെരിനനായ്ക്കന്‍ പാളയം വന്യജീവി സങ്കേതത്തിലെ പാലമലയില്‍ നിന്ന് വനത്തിലേക്ക് ട്രെക്കിങ്ങിന് പോയത്. ട്രെക്കിങ്ങിനിടെ സംഘം കാട്ടാനയുടെ മുന്നിലെത്തിപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഭുവനേശ്വരിയെ ആന ആക്രമിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വനത്തിലേക്ക് പ്രവേശിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

 

OTHER SECTIONS