ഇലോണ്‍ മസ്‌ക് അടുത്ത ആഴ്ച ഇസ്രായേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും

ഹമാസ് ആക്രമിച്ച ഗാസ അതിര്‍ത്തിക്ക് സമീപമുള്ള പട്ടണങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഹീബ്രു ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

author-image
Greeshma Rakesh
New Update
ഇലോണ്‍ മസ്‌ക് അടുത്ത ആഴ്ച ഇസ്രായേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും

ടെല്‍ അവീവ്: വ്യവസായ പ്രമുഖനും എക്സ് മേധാവിയുമായ ഇലോണ്‍ മസ്‌ക് അടുത്തയാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഹമാസ് ആക്രമിച്ച ഗാസ അതിര്‍ത്തിക്ക് സമീപമുള്ള പട്ടണങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഹീബ്രു ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശന വേളയില്‍ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി മസ്‌ക് കൂടിക്കാഴ്ച നടത്തും.

അതെസമയം ജൂതവിരുദ്ധ നിലപാടിനെ പിന്തുണച്ചതില്‍ എക്സ് മേധാവി ഇലോണ്‍ മസ്‌കിനെതിരെ വൈറ്റ് ഹൗസ് പ്രതികരണം അറിയിച്ചിരുന്നു. പിന്നാലെ എക്സില്‍ നിന്നും പരസ്യങ്ങള്‍ പിന്‍വലിച്ച് ആഗോള തലത്തിലെ പ്രമുഖ കമ്പനികളും രംഗത്തെത്തി. വാള്‍ട്ട് ഡിസ്നി, വാര്‍ണര്‍ ബ്രോസ് തുടങ്ങിയ നിരവധി കമ്പനികളാണ് എക്സില്‍ നിന്നും പരസ്യം പിന്‍വലിച്ചത്.

മാത്രമല്ല എക്‌സില്‍ വിദ്വേഷപ്രസംഗവും വംശീയതയും ഉള്‍പ്പെടുന്ന കണ്ടന്റുകള്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ അമേരിക്കയില്‍ ഈയിടയായി വര്‍ധിച്ച് വരികയാണ്. ഇസ്രായേല്‍ ഹമാസ് പോരാട്ടത്തിന് പിന്നാലെയാണ് ഈ രീതി വ്യാപകമായത്. നേരത്തെ ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകള്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

ആപ്പിലെ യഹൂദവിരുദ്ധതയെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടതും മസ്‌ക് തന്നെ പങ്കിട്ട സെമിറ്റിക് വിരുദ്ധ അഭിപ്രായങ്ങളും ആപ്പിളും ഡിസ്‌നിയും പോലുള്ള നിരവധി പരസ്യദാതാക്കള്‍ മൈക്രോബ്ലോഗിംഗ് സൈറ്റിലെ അവരുടെ ചെലവ് വെട്ടിക്കുറയ്ക്കുന്നതിന് കാരണമായിരുന്നു.

ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ നിന്നും സബ്സ്‌ക്രിപ്ഷനുകളില്‍ നിന്നുമുള്ള എല്ലാ വരുമാനവും എക്സ് ഇസ്രായേലിലെ ആശുപത്രികള്‍ക്കും ഗാസയിലെ റെഡ് ക്രോസ്/ക്രസന്റിനും സംഭാവന ചെയ്യുമെന്ന് ഈ ആഴ്ചയുടെ തുടക്കത്തില്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

elon-musk israel israel hamas war