ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഉടനില്ല-എമിറേറ്റ്‌സ് എയര്‍ലൈന്‍

By Sooraj Surendran.23 07 2021

imran-azhar

 

 

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎയിലേക്ക് വിമാന സർവീസുകൾ ഉടൻ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.

 

ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്.

 

കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശനമുണ്ടാകില്ല.

 

കോവിഡ് വ്യാപനം തന്നെയാണ് സർവീസുകൾ പുനരാരംഭിക്കുന്നതിൽ നിന്നും വിമാനക്കമ്പനികളെ പിന്തിരിപ്പിക്കുന്നതിലെ പ്രധാന കാര്യം.

 

അതേസമയം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് നേരത്തെ അറിയിച്ചിരുന്നു.

 

OTHER SECTIONS