'നമസ്തേ പ്രിയ മിത്രമേ' ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത് ഫ്രഞ്ച് പ്രസിഡന്‍റ് എമ്മാനുവേല്‍ മാക്രോണ്‍

By Vidyalekshmi.22 09 2021

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഔദ്യോഗിക സംഭാഷണം നടത്തിയതായി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിലൂടെ ചര്‍ച്ചനടത്തി.

 


ഹിന്ദിയില്‍ നമസ്‌തേ പ്രിയ കൂട്ടാളി, നമസ്‌തേ പ്രിയ മിത്രമേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മാക്രോണിന്റെ ട്വീറ്റ്. മാക്രോണിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ചര്‍ച്ചയുടെ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

അഫ്ഗാനിസ്താനിലെ പ്രശ്‌നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായാണ് വിശദീകരണം.എന്നാൽ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചതിന് നന്ദിയെന്നും ഇത് തുടരുമെന്നും മാക്രോണ്‍ ട്വീറ്റ് ചെയ്തു.

 

 

OTHER SECTIONS