മസ്തിഷ്‌ക ജ്വരം; ബിഹാര്‍ സര്‍ക്കാരിനോട് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി

By mathew.24 06 2019

imran-azhar


ന്യൂഡല്‍ഹി: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് നൂറോളം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. രോഗം നിയന്ത്രിക്കാനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സുപ്രീംകോടതി ബിഹാര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
എഴുതി തയ്യാറാക്കിയ മറുപടി ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മുസാഫര്‍പുരില്‍ പടര്‍ന്ന് പിടിച്ച മസ്തിഷ്‌ക ജ്വരം നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്നും എടുത്ത നടപടികള്‍ അപര്യാപ്തമാണെന്നും ചൂണ്ടിക്കാണിച്ച് മനോഹര്‍ പ്രതാപ്, എസ്.അജ്മാനി എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഉത്തര്‍പ്രദേശിലും സമാനമായ മരണം നടക്കുന്നുണ്ടെന്ന് വാദത്തിനിടെ ഒരു അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. ഇതേതുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് ദിവസത്തിന് ശേഷം കോടതി വീണ്ടും ഹര്‍ജിയില്‍ വാദം കേള്‍ക്കും.

OTHER SECTIONS