ഷോപിയാനില്‍ ഏറ്റുമുട്ടല്‍, സൈന്യം നാലു തീവ്രവാദികളെ വധിച്ചു

By anju.23 06 2019

imran-azhar

ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. നാല് ഭീകരരെ സുരക്ഷാ സേന ഏറ്റമുട്ടലില്‍ വധിച്ചു. ഷോപിയാന്‍ ജില്ലയിലെ ദരംദോറ കീഗം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

 

ഞായറാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ ഭീകരവാദികള്‍ ഉണ്ടായേക്കാമെന്ന സംശയത്തില്‍ സുരക്ഷാ സേന പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

 

കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാനേയ്ക്കെതിരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനിക നടപടി തുടരുകയാണ്.

 

OTHER SECTIONS