കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

By Chithra.08 10 2019

imran-azhar

 

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ വധിക്കപ്പെട്ടു. സുരക്ഷാ സേനയുടെ വെടിയേറ്റാണ് ഭീകരൻ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

 

ജമ്മു കശ്മീരിലെ അവന്തിപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരാറുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിന്റെ ഇടയിലാണ് ഏറ്റുമുട്ടൽ നടന്നത്. പോലീസും സൈന്യവും ചേർന്നാണ് സ്ഥലത്ത് തെരച്ചിൽ നടത്തിയത്.

 

ആക്രമണം നടത്തിയ ഭീകരർ ഏത് സംഘടനയിൽ അംഗമായവരാണെന്ന് അറിവായിട്ടില്ല. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വലിയ തോതിലുള്ള ആയുധ ശേഖരണവും സ്‌ഫോടകവസ്തുക്കളും സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഭീകർ ഉണ്ടേയാക്കാമെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തുകയാണ്.

OTHER SECTIONS