മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയിച്ചു;എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിക്കാന്‍ ധാരണയായി

By anju.03 02 2019

imran-azhar


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയിച്ചു. സമരം അവസാനിപ്പിക്കാന്‍ ധാരണയായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

സമരം അവസാനിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമര സമിതിയുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.2017ല്‍ തയ്യാറാക്കിയ പട്ടികയാലെ 18 വയസിനു മുകളിലുള്ളവര്‍ക്ക് ഉടന്‍ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് ധാരണ. മറ്റുള്ളവരുടെ കാര്യത്തില്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 


മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് നടന്നത്. സമര സമിതി നേതാക്കള്‍ ഉടന്‍ തീരുമാനം മാധ്യമങ്ങളെ അറിയിക്കും. സമരപ്പന്തലില്‍വച്ചാവും ഇതുസംബന്ധിച്ച പ്രഖ്യാപനം.

 

OTHER SECTIONS