കള്ളപ്പണക്കേസിൽ ഡി.കെ. ശിവകുമാറിന്റെ മകളെ ഇന്ന് ചോദ്യം ചെയ്യും

By Chithra.12 09 2019

imran-azhar

 

ന്യൂ ഡൽഹി : കള്ളപ്പണം വീട്ടിൽ നിന്ന് കണ്ടെത്തിയ കേസിൽ അറസ്റ്റിലായ കോൺഗ്രസ്സ് നേതാവ് ഡി.കെ. ശിവകുമാറിന്റെ മകളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.

 

ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകണം എന്നാവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഐശ്വര്യ ശിവകുമാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. എട്ട് കോടി രൂപ ശിവകുമാറിന്റെ ഡൽഹിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ കേസിൽ ശിവകുമാർ നിലവിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനാണ് മകളായ ഐശ്വര്യയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്.

OTHER SECTIONS