എൻഫോഴ്സ്മെന്‍റ് റെയ്ഡിനെതിരെ പി ചിദംബരം

By Bindu.13 Jan, 2018

imran-azhar

 

 

 


ചെന്നൈ: പി ചിദംബരത്തിന്റെ ഓഫീസിലും വീട്ടിൽ എൻഫോഴ്സ്മെന്‍റ് വിഭാഗം നടത്തിയ പി ചിദംബരം രംഗത്ത്.ജോബ്‌വാഗിലെ വസതിയിലാണ് റെയ്ഡ് നടന്നത. താൻ ഈ കേസിൽ പ്രതിയല്ല. കാർത്തി ചിദംബരത്തിനെതിരായ സെർച്ച് വാറണ്ട് ഉപയോഗിച്ച് തന്‍റെ വസതിയിൽ തെരച്ചിൽ നടത്തിയത് നിയമവിരുദ്ധമെന്നും ചിദംബരം പറഞ്ഞു.വിദേശ മാധ്യമത്തിന് നിക്ഷേപം ലഭിക്കുന്നതിന് കാർത്തി ചിദംബരത്തിന്‍റെ സ്ഥാപനം വഴിയൊരുക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച രാവിലെ ചെന്നൈയിലെയും ഡൽഹിയിലെയും ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടന്നത്. എയര്‍സെല്‍ - മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ടും ആരോപണം നേരിട്ടിട്ടുള്ള കാര്‍ത്തി ചിദംബരത്തിന്‍റെ വീടുകളില്‍ നേരത്തെ സിബിഐയും റെയ്ഡുകള്‍ നടത്തിയിരുന്നു.

OTHER SECTIONS