ക്രിക്കറ്റിന്റെ ഈറ്റില്ലത്തിന് കന്നി കിരീടം; ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാർ

By Sooraj Surendran .14 07 2019

imran-azhar

 

 

ലോഡ്‌സ്: അഭിമാനം, ആവേശം ഇംഗ്ലണ്ടിന് ക്രിക്കറ്റ് ലോകകപ്പ് കന്നി കിരീടം. സൂപ്പർ ഓവർ നീണ്ട മത്സരത്തിൽ ഇംഗ്ലണ്ട് ജയം സ്വന്തമാക്കുകയായിരുന്നു. സൂപ്പർ ഓവറിൽ ഇംഗ്ലണ്ട് ഉയർത്തിയ 16 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 15 റൺസെടുക്കാനെ സാധിച്ചുള്ളൂ. സൂപ്പർ ഓവറും ടൈ ആയതോടെ ഇന്നിങ്സിൽ കൂടുതൽ ബൗണ്ടറികൾ നേടിയ ടീം വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

 

🔹 7 June 1975 – England play their maiden CWC match
🔹 14 June 2019 – England lift their maiden CWC title

The wait was long, but worth it! 👏
#CWC19Final | #WeAreEngland | @englandcricket | #CWC19 pic.twitter.com/Zob9u7ZIpv

— Cricket World Cup (@cricketworldcup) July 15, 2019 " target="_blank">

മത്സരത്തിൽ കിവീസ് ഉയർത്തിയ 242 വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു. നിലയുറപ്പിച്ച് കളിച്ച ജോസ് ബട്ലറും (59), ബെൻ സ്റ്റോക്‌സുമാണ് (84) ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. നിർണായക മത്സരത്തിൽ ടോസ് നേടിയ കിവീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുക്കാനെ കിവീസിന് സാധിച്ചുള്ളൂ. കൃത്യമായ ഇടവേളകളിൽ കൂട്ടുകെട്ടുകൾ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ബൗളർമാർ കിവീസിനെ ദുർബലമായ സ്‌കോറിൽ തളയ്ക്കുകയായിരുന്നു. 77 പന്തിൽ 4 ബൗണ്ടറിയുൾപ്പെടെ 55 റൺസ് നേടിയ ഹെൻറി നിക്കോൾസിന്റെയും, 56 പന്തിൽ 2 ബൗണ്ടറിയും 1 സിക്സറുമുൾപ്പെടെ 47 റൺസ് നേടിയ ടോം ലാദത്തിന്റെയും ഭേദപ്പെട്ട പ്രകടനമാണ് കിവീസ് സ്‌കോർ 240 കടക്കാൻ സഹായിച്ചത്. ബൗളിങ്ങിൽ ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും, പ്ലങ്കെറ്റും 3 വിക്കറ്റ് വീതം വീഴ്ത്തി. ബൗളിങ്ങിൽ കിവീസ് ബൗളർമാർ ഇംഗ്ലണ്ടിനെതിരെ കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. 10 ഓവറിൽ 2 മെയ്ഡൻ ഉൾപ്പെടെ 40 റൺസ് വിട്ടുകൊടുത്ത് 1 വിക്കറ്റ് നേടിയ മാറ്റ് ഹെൻറിയും, 10 ഓവറിൽ 2 മെയ്ഡൻ ഉൾപ്പെടെ 25 റൺസ് വിട്ടുകൊടുത്ത് 1 വിക്കറ്റ് സ്വന്തമാക്കിയ ഗ്രാൻഡ്‌ഹോമും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിന് മുന്നിൽ ന്യൂസിലൻഡിന് കന്നി കിരീടം നഷ്ടമായി. 

"England have won the World Cup by the barest of all margins. Absolute ecstasy for England, agony for New Zealand!"

The final moments of
#CWC19 haven't quite sunk in yet 😅

Relive them once again ⬇️#CWC19Final | #WeAreEngland pic.twitter.com/y1zWIlEg4g

— Cricket World Cup (@cricketworldcup) July 14, 2019 " target="_blank">

 

OTHER SECTIONS