ഫൈനലിൽ ന്യൂസീലൻഡ്-ഇംഗ്ലണ്ട് പോരാട്ടം; സെമിയിൽ ഓസീസിനെ തകർത്തത് 8 വിക്കറ്റിന്

By Sooraj Surendran .11 07 2019

imran-azhar

 

 

ബർമിംഗ്ഹാം: ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിലേക്ക്. സെമിയിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് പ്രതീക്ഷിച്ച തുടക്കം നേടാൻ സാധിച്ചില്ല. 49 ഓവറിൽ ഓസ്‌ട്രേലിയ 223ന് പുറത്താകുകയായിരുന്നു. 119 പന്തിൽ 85 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റേയും, 70 പന്തിൽ 46 റൺസ് നേടിയ അലക്സ് ക്യാരിയുടെയും ഭേദപ്പെട്ട പ്രകടനമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.ആദിൽ റാഷിദും, ക്രിസ് വോക്സും 3 വിക്കറ്റ് വീതം വീഴ്ത്തി. ജോഫ്രാ അർച്ചർ 2 വിക്കറ്റും മാർക്ക് വുഡ് 1 വിക്കറ്റും വീഴ്ത്തി. വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അനായാസം ലക്‌ഷ്യം മറികടക്കുകയായിരുന്നു. 65 പന്തിൽ 85 റൺസ് നേടിയ ജേസൺ റോയിയും, 46 പന്തിൽ 49 റൺസ് നേടിയ ജോ റൂട്ടും, 39 പന്തിൽ 45 റൺസ് നേടിയ ഇയാൻ മോർഗനും ചേർന്ന് അനായാസ ജയം നേടുകയായിരുന്നു. 32.1 ഓവറിലാണ് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്.