ലോർഡ്സിന് ഇന്ത്യക്ക് ഇന്നിംഗ്സ് തോൽവി

By Sooraj S .13 Aug, 2018

imran-azhar

 

 

ലോർഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്നിങ്സിനും 159 റൺസിനും പരാജയപ്പെട്ടു. ഇന്ത്യൻ ബാറ്റ്സ്മാന്മാരെ നിഷ്പ്രഭരാക്കി കൊണ്ടാണ് ഇംഗ്ലണ്ട് ബൗളർമാർ ജയം പിടിച്ചടക്കിയത്. ഇന്ത്യൻ നിരയിൽ ബാറ്റിങ്ങിൽ ആർക്കും തന്നെ ശോഭിക്കാനായില്ല. 29 റൺസുമായി അശ്വിനാണ് ടോപ് സ്കോറർ. മത്സരത്തിന്റെ സമഗ്ര മേഖലയിലും ഇംഗ്ലണ്ട് താരങ്ങളുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്. ജയത്തോടെ 5 ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് രണ്ട് ജയത്തോടെ മുന്നിലാണ്. 13.2 ഓവറുകൾ എറിഞ്ഞ ആൻഡേഴ്സൺ 5 വിക്കറ്റുകൾ നേടി. ഇതിൽ 5 ഓവറുകൾ മെയ്ഡനാണ്. ബ്രോഡ് 1 വിക്കറ്റും വോക്‌സ് രണ്ട് വിക്കറ്റും ഖുറാൻ 1 വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ 130 റൺസിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്സിലും മോശം പ്രകടനം ആവർത്തിക്കുകയായിരുന്നു.

OTHER SECTIONS