വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യമില്ല : ടീക്കാറാം മീണ

By Chithra.21 10 2019

imran-azhar

 

കൊച്ചി : എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ടീക്കാറാം മീണ മാധ്യമങ്ങളെ കണ്ട് ഔദ്യോഗികമായി തെരഞ്ഞെടുപ്പിനെപ്പറ്റി വിവരം നൽകിയത്.

 

എറണാകുളം ജില്ലാ പൂർണമായും മഴയിൽ മുങ്ങിയില്ലെന്നും നിലവിൽ കൊച്ചിയിൽ മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം വ്യകതമാക്കി. രാവിലെ മുതൽ പെയ്യുന്ന മഴയിൽ പല ബൂത്തുകളിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പോളിങ് ശതമാനം കുറവാണ് എറണാകുളം ജില്ലയിൽ.

 

മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളത്തെ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമില്ലെന്ന് യുഡിഎഫ് നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടിരുന്നു.

OTHER SECTIONS