എറണാകുളത്ത് കടുത്ത ജാഗ്രത; ട്രിപ്പിള്‍ ലോക്ക്ഡൗണിന് സാധ്യത

By online desk .05 07 2020

imran-azhar

 

 

കൊച്ചി: എറണാകുളത്ത് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കടുത്ത ജാഗ്രതയിലാണ്. ഇന്നലെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5 ആളുകള്‍ക്കാണ്. ഇവരില്‍ ആരുടെയും ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

ആളുകള്‍ കൂട്ടംകൂടിനില്‍ക്കുന്നത്് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. പൊതുവഴിയില്‍ തുപ്പുന്നവര്‍ക്കെതിരെ നടപടിയെടുക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കേസെടുക്കുമെന്നും അധികൃതര്‍. കൊച്ചിയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു. നഗരത്തില്‍ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു. ജില്ലയില്‍ പൊലീസ് പരിശോധന വ്യാപിപ്പിക്കും. അനാവശ്യമായി പുറത്തിറങുന്നവര്‍ക്കെതിരെ കേസെടുക്കും. നഗരത്തില്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തത് 20 കേസാണ്.

 

തൃക്കാക്കരയില്‍ ഒരു വീട്ടമ്മ, ആലുവ സ്വദേശി ഓട്ടോ ഡ്രൈവര്‍, പറവൂറിലെ സെമിനാരി വിദ്യാര്‍ത്ഥി, പാലാരിവട്ടത്തുള്ള എല്‍ഐസി ഏജന്റ്, കടവന്ത്ര സ്വദേശിയായ നേവി ഉദ്യോഗസ്ഥന്‍, കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ ആക്രി കച്ചവടക്കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം മാര്‍ക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതില്‍ 61 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.

 

 

 

OTHER SECTIONS