ഉയിർപ്പിന്റെ ഓർമ്മയിൽ ഇന്ന് ഈസ്റ്റർ

By Sooraj Surendran.21 04 2019

imran-azhar

 

 

തിരുവനന്തപുരം: യേശുദേവന്റെ ഉയിർപ്പിന്റെ സ്മരണയിൽ ലോകമെമ്പാടുള്ള ക്രൈസ്തവര്‍ ഈസ്റ്റർ ആഘോഷിക്കുന്നു. ദേവാലയങ്ങളിൽ പ്രാർഥന ശുശ്രൂഷകൾ നടന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ പുലർച്ചെ മൂന്നു മണിക്ക് ഉയിർപ്പ് ശുശ്രൂഷകൾ നടന്നു. കർദിനാൾ മാർ ബസേലിയസ് ക്ലിമിസ് കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്വത്തിൽ പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രൂഷകളും വിശുദ്ധ കുർബാനയും നടന്നു.

OTHER SECTIONS