സാമൂഹ്യ മാധ്യമങ്ങൾക്ക് യൂറോപ്യൻ യൂണിയന്റെ കർശന നിർദേശം; ഭീകരവാദ പോസ്റ്റുകൾ ഒരു മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് നിർദേശം

By Sooraj Surendran.12 Sep, 2018

imran-azhar

 

 

ഫ്രാൻസ്: പ്രമുഖ സാമൂഹ്യ മാധ്യമങ്ങളായ ട്വിറ്റർ,ഫേസ്ബുക്ക്,മൈക്രോസോഫ്റ്റ്,യു ട്യൂബ് തുടങ്ങിയ കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ കർശന നിർദേശം നൽകി. സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീകരവാദ പ്രവർത്തനങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യൻ യൂണിയൻ നിലപാട് വ്യക്തമാക്കിയത്. ഭീകരവാദികൾ രാജ്യത്തിന്റെ സുരക്ഷക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലിടുന്ന പോസ്റ്റുകൾ ഒരുമണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് നിർദേശം. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഴാങ് ക്ലൗഡ് യങ്കർ ആണ് സാമൂഹ്യമാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്. കൂട്ടക്കൊലപാതകങ്ങളും, ഭീകരാക്രമങ്ങളും നടത്തുന്നതിന് ആളെക്കൂട്ടുന്നതിനായി ഇത്തരം മാധ്യമങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഐ എസ് ഭീകര സംഘടന പ്രചരിപ്പിച്ച പോസ്റ്റുകൾ യൂണിയൻ നീക്കം ചെയ്തതായും അറിയിച്ചു.

OTHER SECTIONS