അഫ്ഗാനിസ്താന് നൂറു കോടി യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍

By സൂരജ് സുരേന്ദ്രന്‍.12 10 2021

imran-azhar

 

 

ബ്രസല്‍സ്: നേരത്തെ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച 300 മില്ല്യണ്‍ യൂറോയ്ക്ക് പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച സാമ്പത്തികസഹായം.

 

അതേസമയം സാമ്പത്തിക സഹായം താലിബാന്റെ താല്‍ക്കാലിക സര്‍ക്കാരിനല്ല, പകരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടകള്‍ക്ക് കൈമാറുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

 

അഫ്ഗാനിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ്. സാമ്പത്തികമായും സാമൂഹികമായും അഫ്ഗാൻ തകർന്നെന്നും രാഷ്ട്രപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

 

രാജ്യത്ത് ഭക്ഷണ വിലയും തൊഴിലില്ലായ്മയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഈ സാഹചര്യത്തിലാണ് അഫ്ഗാന് യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായം.

 

ഇറ്റലി ആതിഥേയത്വം വഹിച്ച യോഗത്തില്‍ യുഎസ് പ്രസിഡന്റ് ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ പങ്കെടുത്തു.

 

OTHER SECTIONS