കൂറുമാറിയ മുൻ കോൺഗ്രസ്സ് എം എൽ എ 11 കോടിയുടെ റോൾസ് റോയ്‌സ് കാർ സ്വന്തമാക്കി

By Chithra.17 08 2019

imran-azhar

 

കർണാടക : കൂറുമാറിയതിന്റെ പേരിൽ സ്പീക്കർ അയോഗ്യനാക്കിയതിനെത്തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്ന ഹോസ്‌കോട്ട് എം എൽ എ ആയ എം.ടി.ബി.നാഗരാജ് വീണ്ടും വാർത്തകളിൽ. ഇന്ത്യയിലെതന്നെ ഏറ്റവും വില കൂടിയ വാഹനം സ്വന്തമാക്കിയതോടെയാണ് നാഗരാജ് പിന്നെയും വാർത്തകളിൽ നിറയുന്നത്.

 

ഏറ്റവും വില കൂടിയ കാറായ റോൾസ് റോയ്‌സ് ഫാന്റം 8 ആണ് നാഗരാജ് സ്വന്തമാക്കിയത്. ഏകദേശം 9.5 കോടി രൂപ എക്സ്‌ഷോറൂം വിലയായുള്ള കാര് റോഡിലിറങ്ങാൻ 11 കോടിയാകും.

 

ഈ കാർ സ്വന്തമാക്കിയതോടെ രാജ്യത്ത് ഏറ്റവും വില കൂടിയ കാറിന്റെ ഉടമസ്ഥനായ രാഷ്ട്രീയക്കാരൻ നാഗരാജ് ആണ്. 1000 കോടി രൂപയുടെ ആസ്തി ഉണ്ടെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ നാഗരാജ് വാർത്തകളിൽ നിറഞ്ഞിരുന്നു.

 

പുതിയ വാഹനവുമായി നാഗരാജ് ഹോസ്‌കോട്ടിലെ അവിമുക്‌തേശ്വരാ ക്ഷേത്രത്തിലെത്തി ദർശനം നടത്തുകയും തുടർന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയെ സന്ദർശിക്കുകയും ചെയ്തിരുന്നു.

OTHER SECTIONS