ഉന്നാവ് പീഡന കേസ്; മുന്‍ ബിജെപി എംഎല്‍എ കുറ്റക്കാരനെന്ന് കോടതി

By online desk.16 12 2019

imran-azhar

 


ലക്‌നൗ: 2017ലെ ഉന്നാവ് പീഡന കേസില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് വിധി. പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്. കൂട്ടിപ്രതി ശശി സിങ്ങിനെ വെറുതേവിട്ടു.

 

സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് ലക്നൗവില്‍ നിന്ന് കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയ ഓഗസ്റ്റ് 5 മുതല്‍ ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുകയായിരുന്നു.

 

യുപിയില്‍ നാലു വട്ടം ബിജെപി എംഎല്‍എ ആയിരുന്ന സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. 2018 ഏപ്രില്‍ 9ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇദ്ദേഹം കൊല്ലപ്പെട്ടു. 2019 ജൂലൈ 28ന് യുവതി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് 2 ബന്ധുക്കള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

 

OTHER SECTIONS