മുൻ എംപി സെബാസ്റ്യൻ പോളിന്റെ മാതാവ് അന്തരിച്ചു

By Bindu PP .16 May, 2018

imran-azhar

 

 


കൊച്ചി : മുൻ എം പി സെബാസ്റ്യൻ പോളിന്റെ 'അമ്മ അന്നമ്മ പോൾ (95 ) അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂഞ്ഞപ്പിള്ളി പരേതനായ എം എസ് പോളിന്റെ ഭാര്യയാണ്.പരേതയായ മേരി ജോര്‍ജ് കാട്ടിത്തറ, എലക്ട പോള്‍ തോട്ടത്തില്‍, തോമസ് പോള്‍, ആര്‍ട്ടിസ്റ്റ് ജോ പോള്‍, സബീന പോള്‍, ഗ്‌ളോറിയ ബാബു പയ്യപ്പിള്ളി, അഡ്വ. സുബല്‍ ജെ പോള്‍ എന്നിവരാണ് മറ്റു മക്കള്‍. അറുപത് വയസായപ്പോള്‍ എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥിനിയായത് വാര്‍ത്തയായിരുന്നു.എം എ, എല്‍ എല്‍ ബി ബിരുദങ്ങള്‍ സമ്പാദിച്ചതിനു ശേഷം അറുപത്തിയഞ്ചാമത്തെ വയസില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്തതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സംസ്‌കാരം ഇന്നു 4 ന് എറണാകുളം സിമിത്തേരി മുക്കിലുള്ള സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍.

OTHER SECTIONS