സാങ്കേതിക സർവകലാശാല: മാറ്റിവച്ച പരീക്ഷ മാർച്ച് 15 ന്

By സൂരജ് സുരേന്ദ്രൻ .06 03 2021

imran-azhar

 

 

തിരുവനന്തപുരം: മാർച്ച് 2 ന് നടത്തേണ്ടിയിരുന്ന സാങ്കേതിക സർവകലാശാല പരീക്ഷ മാർച്ച് 15ന് നടക്കും. ഏപ്രിൽ ആറാം തീയതി നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ 5 മുതൽ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനർക്രമീകരിച്ചിട്ടുണ്ട്.

 

പല കോളേജുകളിലും കൃത്യസമയത്ത് സിലബസ് പൂർത്തിയാക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര (എംബിഎ ഒഴികെ) പ്രോഗ്രാമുകളുടെ കാലാവധി നീട്ടിയിട്ടുണ്ട്. കൂടാതെ ലാറ്ററൽ എൻട്രി വിദ്യാർത്ഥികളുടെ അഭ്യർത്ഥനകൾ പരിഗണിച്ച് മൂന്നാം സെമസ്റ്റർ (റെഗുലർ) പരീക്ഷകളും ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര പരീക്ഷകളും പുനർക്രമീകരിച്ചിട്ടുണ്ട്.

 

പുനർക്രമീകരിച്ച ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഒഫീഷ്യൽ ട്രാൻസ്ക്രിപ്റ്റിന് ഓൺലൈനായി അപേക്ഷിക്കാം ഒഫീഷ്യൽ ട്രാൻസ്ക്രിപ്റ്റിനായി വിദ്യാർത്ഥികൾക്ക് ഇനി പോർട്ടലിലൂടെ അപേക്ഷിക്കാം. ഈ സേവനം മാർച്ച് 8 മുതൽ ലഭ്യമാകും. ട്രാൻസ്ക്രിപ്റ്റുകൾ അയയ്ക്കേണ്ട വിലാസം പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.


വെസ് (കാനഡ) മുഖേന യോഗ്യത നിർണ്ണയം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും പോർട്ടൽ വഴി ഒഫീഷ്യൽ ട്രാൻസ്ക്രിപ്റ്റിന് അപേക്ഷിക്കാവുന്നതാണ്. വെസുമായി ബന്ധപ്പെട്ട മറ്റ് ഡോക്യുമെന്റുകൾക്കു soexam@ktu.edu.in എന്ന ഇമെയിലിലേക്ക് അപേക്ഷകൾ അയക്കാം.

 

OTHER SECTIONS