ബാഗിൽ അരക്കിലോ കഞ്ചാവ്, കെഎസ്ആര്‍ടിസി ബസിൽ കൊട്ടാരക്കരയിലെത്തിയ എന്‍ജിനീയറിംഗ് വിദ്യാർഥി അറസ്റ്റിൽ

By സൂരജ് സുരേന്ദ്രന്‍.15 09 2021

imran-azhar

 

 

കൊട്ടാരക്കര: അരക്കിലോ കഞ്ചാവുമായി ബസിൽ യാത്ര ചെയ്ത എന്‍ജിനീയറിംഗ് വിദ്യാർത്ഥിയെ കൊല്ലം റൂറൽ ലഹരി വിരുദ്ധ സേന അറസ്റ്റ് ചെയ്തു.

 

കോട്ടവട്ടം സ്വദേശി അമൽ (20) ആണ് അറസ്റ്റിലായത്.

 

അടൂരിൽ നിന്നും കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിൽ എത്തിയ അമലിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ലഹരി വിരുദ്ധ സേന പിടികൂടുകയായിരുന്നു.

 

ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇത് വില്പനയ്ക്കായാണ് കൊട്ടാരക്കരയിലെത്തിച്ചതെന്ന് അമൽ സമ്മതിച്ചിട്ടുണ്ട്.

 

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 

OTHER SECTIONS